MDN’s new design is in Beta! A sneak peek: https://blog.mozilla.org/opendesign/mdns-new-design-beta/

പൊണ്ടൂണിനോടൊപ്പം പ്രാദേശികവൽക്കരിക്കൽ

This translation is incomplete. Please help translate this article from English.

പോണ്ടൂൺ ഒരു വെബ് അധിഷ്ഠിതമായ, നിങ്ങൾ-എന്ത്-കാണുന്നോ-അതാണ്-നിങ്ങൾക്ക്-കിട്ടുന്ന (നിഎകഅനിക), പ്രാദേശികവൽക്കരണ (എൽ10എൽ) ഉപകരണമാണ്. മോസില്ലയിൽ, ഫയർഫോക്സിൽ നിന്നും മോസില്ല.ഓർഗ് വരെയുള്ള എല്ലാ മോസില്ല ഉൽപ്പന്നങ്ങളും വെബ്സൈറ്റുകളും പ്രാദേശികവൽക്കരിക്കാൻ പൊണ്ടൂൺ ഉപയോഗിക്കുന്നു. പോൺടൺ വളരെ ലളിതവും അവബോധജന്യവുമായ ഉപകരണമാണ്, അത് എൽ10എൻ വർക്ക്ഫ്ലോയിൽ ഉപയോഗിക്കാൻ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ല. ഇവിടെ ഞങ്ങൾ പദ്ധതികളുടെ പ്രാദേശികവൽക്കരണത്തിന് പൊണ്ടൂൻ ഉപയോഗിക്കുന്നത് എങ്ങനെയെന്ന്, ആദ്യ പ്രവേശനം മുതൽ നിങ്ങളുടെ സംഭാവനകളെ സ്ഥിരീകരിക്കുന്നത് വരെ ചർച്ച ചെയ്യും. കൂടാതെ, നിങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നിങ്ങളുടെ എൽ10എൻ സംഭാവനകൾ എളുപ്പമാക്കുന്നതിനും ചില അടിപൊളി സവിശേഷതകൾ ഞങ്ങൾ ചൂണ്ടിക്കാണിക്കും.

നിങ്ങൾ ഒരു ഡവലപ്പർ ആണോ? നിങ്ങളുടെ പദ്ധതിയിൽ പൊണ്ടൂൺ നടപ്പിലാക്കുന്നതിനെക്കുറിച്ച് വായിക്കുക അല്ലെങ്കിൽ GitHub-ൽ എങ്ങനെ ഇടപെടണം എന്ന് പഠിക്കുക.

ആദ്യ ഘട്ടങ്ങൾ

പൊണ്ടൂണിന്റെ ഹോം പേജ് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. പദ്ധതി പ്രാദേശികവൽക്കരിക്കൽ ആരംഭിക്കുന്നതിനായി പേഴ്സണ ഐക്കണിൽ ക്ലിക്കുചെയ്ത് പ്രവേശിക്കുക. അടുത്തതായി, ഡ്രോപ്പ്ഡൗൺ മെനുകളിൽ നിന്ന് നിങ്ങൾ പ്രവർത്തിക്കാനാഗ്രഹിക്കുന്ന പദ്ധതിയും നിങ്ങളുടെ ലോക്കേലും തിരഞ്ഞെടുക്കുക. പൊണ്ടൂൺ നിങ്ങൾക്ക് തുടങ്ങാനായി ഭാഷാ പദ്ധതിയുടെ പ്രവർത്തനം ഓട്ടോമാറ്റിക്കായി തുറക്കും. ഞങ്ങളുടെ ആവശ്യങ്ങൾക്കായി, ഫയർഫോക്സ് അഫിലിയേറ്റുകൾ വെബ്സൈറ്റിനെ പൊണ്ടൂണിന്റെ പ്രവർത്തനവും വർക്ക്ഫ്ലോയും കാണിക്കാൻ ഉപയോഗിക്കും. എന്നാൽ അവിടെയാണ് അത്, പൊണ്ടൂണിനുള്ളിൽ തുറന്നിരിക്കുന്ന്:

Browser app and workspace

പ്രധാന ടൂൾബാർ

നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഇന്റർഫേസിന്റെ ഭൂരിഭാഗവും വിവർത്തനം ചെയ്യപ്പെടുന്ന വെബ്സൈറ്റാണ് എടുക്കുന്നത്. മുകളിലുള്ള ടൂൾബാർ മാത്രമാണ് പൊണ്ടൂണിന്റേത്, അതിൽ താഴെപ്പറയുന്ന ഇനങ്ങൾ ഉൾക്കൊള്ളുന്നു (ഇടത്തുനിന്ന് വലത്തേക്ക്):

Main toolbar

സ്ട്രിംഗുകളുടെ പട്ടിക

പ്രാദേശികവൽക്കരിക്കാനുള്ള എല്ലാ സ്ട്രിംഗുകളുടെയും പട്ടികയുള്ള ഒരു സൈഡ്ബാർ തുറക്കുന്നു.

പദ്ധതി തിരഞ്ഞെടുക്കൽ (അഫിലിയേറ്റുകൾ)

പ്രാദേശികവൽക്കരിക്കാനുള്ള പദ്ധതികൾക്കിടയിൽ മാറുന്നു.

ഉറവിടം തിരഞ്ഞെടുക്കൽ (ഹോംപേജ്)

ഉപപേജുകളോ പ്രാദേശികവൽക്കരണ ഫയലുകളോ പോലുള്ള പ്രാദേശികവൽക്കരിക്കപ്പെടേണ്ട പദ്ധതി ഉറവിടങ്ങൾക്കിടയിൽ മാറുന്നു. പദ്ധതിക്കായി ഉറവിടങ്ങൾ ലഭ്യമല്ലെങ്കിൽ മറച്ചുവയ്ക്കുന്നു.

ലൊക്കേൽ തിരഞ്ഞെടുക്കൽ (സ്ലോവേനിയൻ)

പ്രാദേശികവൽക്കരിക്കപ്പെടേണ്ട ഭാഷകൾ തമ്മിൽ മാറുന്നു.

പോയിക്കോ

പദ്ധതി-ഉറവിടം-ലോക്കേൽ തിരഞ്ഞെടുക്കൽ തുറക്കുന്നു.

പുരോഗതി സൂചകം

പ്രാദേശികവൽക്കരിക്കപ്പെട്ട റിസോഴ്സിൽ നിങ്ങളുടെ പുരോഗതി ദൃശ്യമാക്കുന്നു. കൂടുതൽ വിശദാംശങ്ങൾ പോപ്പപ്പിൽ ലഭ്യമാണ്.

ഉപയോക്തൃ മെനു

റിപ്പോസിറ്ററിയിൽ അഭിപ്രായം പ്രകടിപ്പിക്കൽ, ഫയലുകൾ ഡൌൺലോഡ് ചെയ്യൽ, പുറത്തു കടക്കൽ പോലുള്ള ഉപയോക്തൃ-നിർദ്ദിഷ്ട ചുമതലകൾക്കായി അനുവദിക്കുന്നു.

വിവര മെനു

പ്രതീക്ഷിക്കുന്ന പദ്ധതി നാൾവഴി, കീബോർഡ് കുറുക്കുവഴികളുടെ പട്ടിക പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നു.

എന്നാൽ ശരി, ഇപ്പോൾ നമ്മൾക്ക് കുറച്ച് വിവർത്തന പ്രവർത്തനങ്ങൾ ആരംഭിച്ചാലോ?

സ്ട്രിംഗുകൾ വിവർത്തനം ചെയ്യൽ

പ്രാദേശികവൽക്കരണത്തിനായി പൊണ്ടൂൺ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്ട്രിംഗുകൾ വിവർത്തനം ചെയ്യാൻ നിരവധി ഓപ്ഷനുകളുണ്ട്. നിങ്ങൾക്ക് സന്ദർഭം-അതിനുള്ളിൽ, സന്ദർഭം-അതിനു-പുറത്ത് അല്ലെങ്കിൽ ഇവരുടെ ഒരു സംയോജനനതിൽ വിവർത്തനം ചെയ്യാൻ കഴിയുംസന്ദർഭം-അതിനുള്ളിൽ വിവർത്തനം നോക്കിക്കൊണ്ട് ഞങ്ങൾ തുടങ്ങാം.

സന്ദർഭം-അതിനുള്ളിൽ

പൊണ്ടൂണിന്റെ സന്ദർഭം-അതിനുള്ളിൽ പരിഭാഷാ മോഡാണ് അതിനെ മറ്റുള്ളവർക്കു മുകളിലിടുന്നത്. ഇത് ഒരു വെബ് താള് (അല്ലെങ്കിൽ വെബ് ആപ്ലിക്കേഷൻ) തുറക്കുകയും ആ താളിന്റെ തൽസമയ എഡിറ്റിംഗ് പ്രാപ്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ആദ്യത്തെ സ്ട്രിംഗ് എങ്ങനെയാണ് വിവർത്തനം ചെയ്യേണ്ടതെന്ന് ഇതാ:

In-context localization

  1. നിങ്ങളുടെ മൗസ് ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന വാചകത്തിൻമേൽ ഹോവർ ചെയ്യുക.
  2. ആ വാചകത്തിൻമേൽ ഒരു തിരുത്തൽ ബട്ടൺ കാണാം. വിവർത്തന മോഡ് പ്രവർത്തനക്ഷമമാക്കാൻ അതിൽ ക്ലിക്കുചെയ്യുക.
  3. യഥാർത്ഥ വാചകം നിങ്ങളുടെ ഭാഷയിലെ വിവർത്തനവുമായി മാറ്റിസ്ഥാപിക്കുക.
  4. നിങ്ങളുടെ വിവർത്തനം സംരക്ഷിക്കുന്നതിന് സംരക്ഷിക്കുക ബട്ടൺ ക്ലിക്കുചെയ്യുക.

സന്ദർഭം-അതിനു-പുറത്ത്

ചില സ്ട്രിംഗുകളിൽ സന്ദർഭം-അതിനുള്ളിൽ വിവർത്തനം ചെയ്യൽ അസാധ്യമാണ്, ഉദാ. വെബ്സൈറ്റുകളിലെ <title> ടാഗിന്റെ ഉള്ളടക്കം ഒപ്പം സ്ഥാനസൂചികകൾ അല്ലെങ്കിൽ വ്യത്യസ്ത ബഹുവചനങ്ങളുള്ള സ്ട്രിംഗുകൾ. പ്രധാന ടൂൾബാറിലെ ഹാംബർഗർ ഐക്കണിൽ ക്ലിക്കുചെയ്യുന്നതിലൂടെ, എല്ലാ സ്ട്രിംഗുകളുടെയും പട്ടികയും ലഭ്യമായ വിവർത്തനങ്ങളും സൈഡ്ബാറിൽ തുറക്കും. നിങ്ങൾക്ക് സന്ദർഭം-അതിനു-പുറത്ത് പ്രാദേശികവൽക്കരണത്തിനായി സൈഡ്ബാർ ഉപയോഗിക്കാം:

Out-of-context localization: list Out-of-context localization: translate

  1. നിങ്ങൾ വിവർത്തനം ചെയ്യാൻ താൽപ്പര്യപ്പെടുന്ന സ്ട്രിംഗിൽ ക്ലിക്കുചെയ്യുക.
  2. യഥാർത്ഥ സ്ട്രിംഗും അതിന്റെ വിശദാംശങ്ങളും (ഉദാ. അഭിപ്രായങ്ങൾ) ഉള്ള വിവർത്തന പാനൽ തുറക്കുന്നു.
  3. ചുവടെയുള്ള വിവർത്തന മേഖലയിലെ സ്ട്രിംഗ് വിവർത്തനം ചെയ്യുക.
  4. നിങ്ങളുടെ വിവർത്തനം സംരക്ഷിക്കുന്നതിന് സംരക്ഷിക്കുക ബട്ടൺ ക്ലിക്കുചെയ്യുക.

നിങ്ങൾ സന്ദർഭം-അതിനു-പുറത്ത് സ്ട്രിംഗുകൾ വിവർത്തനം ചെയ്യുമ്പോൾ, അവർ സന്ദർഭം-അതിനുള്ളിലിലും പരിഭാഷപ്പെടുത്താവുന്നതാണെങ്കിൽ, പരിഭാഷകൾ വെബ്സൈറ്റിലും ദൃശ്യമാകും.

പരിഭാഷാ സഹായികൾ

നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ചരിത്രം, വിവർത്തന മെമ്മറി, മെഷീൻ ട്രാൻസ്ലേഷൻ, മറ്റ് ലോക്കേലുകൾ എന്നിവയിൽ നിന്നുള്ള നിർദേശങ്ങൾ സന്ദർഭം-അതിനു-പുറത്ത് വിവർത്തന പാനലിൽ ലഭ്യമാണ്. ഞങ്ങൾ ഇതിനെയെല്ലാം പരിഭാഷാ സഹായികളെന്ന് വിളിക്കുന്നു, കൂടാതെ നിങ്ങൾക്ക് സ്ട്രിംഗുകൾ വിവർത്തനം ചെയ്യുമ്പോൾ അവ ഓരോന്നും എങ്ങനെ സഹായിക്കും എന്ന് നോക്കാം:

Translation helpers: History Translation helpers: Machinery Translation helpers: Other locales Translation helpers: Search

ചരിത്രം

മറ്റ് ഉപയോക്താക്കളിൽ നിന്നുള്ളത് ഉൾപ്പെടെ മുമ്പ് നിർദ്ദേശിച്ച വിവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നു.

മെഷീനുകൾ

വിവിധ സേവനങ്ങളിൽ നിന്നുള്ള സാമ്യങ്ങൾ പ്രദർശിപ്പിക്കുന്നു: ആന്തരിക വിവർത്തന മെമ്മറി, മോസില്ല ട്രാൻസ്വിഷൻ, ഓപ്പൺ സോഴ്സ് വിവർത്തന മെമ്മറി, മൈക്രോസോഫ്റ്റ് പദാവലി ഒപ്പം മെഷീൻ ട്രാൻസ്ലേഷൻ.

മറ്റ് ലോക്കേലുകൾ

മറ്റ് ലോക്കേലുകളിൽ നിന്നും അനുയോജ്യമായ വിവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നു.

തിരയുക

മെഷീനുകളെ പോലെ ഏതാണ്ട്, പക്ഷേ യഥാർത്ഥ സ്ട്രിംഗിന് പകരം ഇൻപുട്ട് പാരാമീറ്ററിനെ കീവേഡായി എടുക്കും.

ഒരു നിർദ്ദേശം ക്ലിക്കുചെയ്യുന്നതിലൂടെ അത് വിവർത്തന മേഖലയിലേക്ക് പകർത്തപ്പെടുന്നു.

നിങ്ങളുടെ പ്രാദേശികവൽക്കരണം പ്രസിദ്ധീകരിക്കൽ

നിങ്ങളിപ്പോൾ നിങ്ങളുടെ l10 സൃഷ്ടി പ്രസിദ്ധീകരിക്കാൻ ഒരു റിപ്പോയുടെ അടുത്ത് നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കരുതുക. പൊണ്ടൂൺ നിങ്ങളെ അത് ചെയ്യാനും സമ്മതിക്കും! യഥാർത്ഥത്തിൽ, ഇത് സ്വപ്രേരിതമായി അടിസ്ഥാനത്തിൽ എല്ലാ മണിക്കൂറും റിപ്പോസിറ്ററികളുമായി സമന്വയിപ്പിക്കുന്നതിലൂടെ നിങ്ങളുടെ ജോലി എളുപ്പമാക്കിത്തരുന്നു. നിങ്ങൾക്കിപ്പോൾ ചെറിയൊരു നൃത്തം ചെയ്യുകയോ, ഉറങ്ങാൻ പോവുകയോ നിങ്ങളുടെ പ്രവൃത്തി ആഘോഷിക്കാൻ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യാം!

Document Tags and Contributors

 Contributors to this page: Lazimshahad
 Last updated by: Lazimshahad,